പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് ശ്ര​ദ്ധ നേടി മാര്യേജ് കോണ്ട്രാക്ട് എന്ന ഹ്രസ്വ ചിത്രം. ആഘോഷ് വൈഷ്ണവം കഥയെഴുതി സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം സംസാരിക്കുന്നത് വിവാഹമെന്ന ഉടമ്പടിയുടെ പേരിൽ കൂട്ടിലകപ്പെട്ടെന്ന പേലെ കഴിയുന്ന അനേകം പെൺകുട്ടികളോട്/സ്ത്രീകളോടാണ്. 

പെണ്ണ് ജീവിക്കേണ്ടത് അവളുടെ ഇഷ്ടങ്ങൾക്ക് വേണ്ടിയാകണം അല്ലാതെ മറ്റൊരാളുടെ താത്പര്യങ്ങൾക്ക് വേണ്ടിയാവരുതെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. 

സിനിമാ സീരിയൽ‌ താരം ഷാജു ശ്രീധർ, മകൾ നന്ദന, ​പ്രശസ്ത നര്‍ത്തകി ഗീതാ പദ്മകുമാര്‍ എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ​സം​ഗീതം ജോസി ആലപ്പുഴ, ഛായാ​ഗ്രഹണം, എഡിറ്റിങ്ങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ആഘോഷ് വൈഷ്ണവം തന്നെയാണ്. 

content Highlights : Marriage Contract Malayalam Short film starring shaju sreedhar nandhana directed by aghosh vyshnavam