പിറന്ന് വീഴുന്ന കുഞ്ഞു മുതല്‍ വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകള്‍ വരെ പിച്ചിച്ചീന്തപ്പെടുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് ഒരു ഹൃസ്വചിത്രം. അമ്മമാരെന്നോ കുഞ്ഞുങ്ങളെന്നോ വ്യത്യാസമില്ലാതെ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമാണിന്ന് ചുറ്റുമുള്ളത്.

ഇത്തരം കാട്ടാളന്മാര്‍  നിയമത്തിന്റെ ആനൂകൂല്യം നേടി രക്ഷപെടാതെ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ഏതൊരു വ്യക്തിയും ആഗ്രഹിച്ചു പോകും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'മാപ്പ്' എന്ന ഹൃസ്വചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പക്കല്‍ നിന്നും ഹൃദയത്തില്‍ തൊടുന്ന  മറ്റൊരു ഹൃസ്വ ചിത്രം കൂടി 'മാപ്പ് 2' . അഞ്ജു അരവിന്ദ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്..കഥയും സംവിധാനവും സഞ്ജയ് പറമ്പത്ത്. എഡിറ്റിംഗ് സുജിര്‍ ബാബു. സംഗീതം സുനില്‍ പള്ളിപ്പുറം. വൈക്കം വിജയലക്ഷ്മി ആലപിച്ച കരളലിയിക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്.