നിർമൽ പാലാഴി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സെന്റിന് ബാംഗ്ലൂർ അന്താരാഷ്ട്ര ഹ്രസചിത്രമേളയിൽ പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ബാലതാരം എന്നീ രണ്ട് നേട്ടങ്ങൾ ജയകുമാർ മേനോൻ സംവിധാനം ചെയ്ത സെന്റ് കരസ്ഥമാക്കി. വിദേശ ചിത്രങ്ങളോട് മത്സരിച്ചാണ് സെന്റ് ഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സ്ഥാനം കരസ്ഥമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് തേജ ലക്ഷി മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി. ബിജിബാൽ ഒരുക്കിയ സെന്റിന്റെ പശ്ചതാലസംഗീതം ഏറെ ശ്രദ്ധേയമായി.
ആത്മസംഘർഷത്തിന്റെ നെരിപ്പോടിൽ നീറുന്ന അച്ഛന്റേയും ഭർത്താവിന്റേയും വേഷത്തിലാണ് നിർമ്മൽ പാലാഴി ചിത്രത്തിലെത്തുന്നത്. കോമഡി ട്രാക്കിൽ നിന്നു മാറിയുള്ള നിർമ്മലിന്റെ പ്രകടനമാണ് സെന്റിന്റെ ഹൈലേറ്റ്. സുശീൽ തിരക്കഥ രചിച്ച സെന്റിന്റെ നിർമാണം കിഷോർ പന്തീരങ്കാവ്,സിന്ധു മേനോൻ,റഫീഖ് റാസ് എന്നിവ ചേർന്നാണ്. സജീഷ് രാജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ്ങ് ഷെറിൽ കോല.
Content highlights :malayalam shortfilm scent recognized at international shortfil festival