തൊഴിലിടങ്ങളില്‍ കുഞ്ഞിനെ മുലയൂട്ടുന്നതിന് അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പൊതുഇടങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗഹൃദപരമാകേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന ഡീറ്റോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയും ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ മങ്ങാട്ടില്ലത്ത് അനൂപ് നാരായണനാണ് ഐ.ടി. മേഖലയെ തന്നെ പശ്ചാത്തലമാക്കിയുള്ള ഈ ഹ്രസ്വചിത്രം എഴുതി, സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്ടര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് അഭിനയിച്ചിരിക്കുന്നത്. ഗോകുല്‍ നന്ദകുമാറാണ് ക്യാമറയും എഡിറ്റിങ്ങും.
യൂട്യൂബിലൂടെ പുറത്തിറക്കിയ വീഡിയോ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകളാണ് കണ്ടത്. ടെലിവിഷന്‍ അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ സാമൂഹികമാധ്യമത്തിലൂടെ ചിത്രത്തെ അഭിനന്ദിച്ചു.
വിദേശരാജ്യങ്ങളില്‍ എം.പി.മാര്‍ പാര്‍ലമെന്റില്‍ പോലും മുലയൂട്ടുമ്പോള്‍ നമ്മുടെ നാട്ടിലെ പരിഷ്‌കൃതമെന്ന് കരുതുന്ന സമൂഹങ്ങളില്‍ പോലും കുഞ്ഞിനെ പരിപാലിക്കുകയെന്നത് സ്ത്രീകള്‍ക്ക് വലിയ കടമ്പയാണെന്നുള്ള വിമര്‍ശനം കൂടിയാണ് അനൂപിന്റെ ഡീറ്റോക്സ്.
Content highlights : Malayalam shortfilm detox presenting women's challenges becoming a mother