ശ്രദ്ധ നേടി മലയാള ഹ്രസ്വചിത്രം റൂബിക്സ് ക്യൂബ്. അജിത്ത് വി.പി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന റൂബിക്സ് ക്യൂബ്, ഒരു റിട്ടയേർഡ് മേജറിന്റെ ഇന്റർവ്യൂ എടുക്കാൻ എത്തുന്ന രണ്ട് ചെറുപ്പക്കാരുടെയും അവർക്ക് നേരിടേണ്ടി വരുന്ന തികച്ചും അസാധാരണമായ സംഭവങ്ങളുടെയും കഥ പറയുന്നു.

വിവേക് മഠത്തിൽ, അനിരുദ്ധ് വി. എസ്, റാഗ് എം സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹരിപ്രസാദ് സുകുമാരൻ, ഐശ്വര്യ രാജേന്ദ്രൻ എന്നവർ ചേർന്നാണ്.

സംവിധായകനായ അജിത്ത് വി. പി തന്നെ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജിഷ്ണു സുനിലും സൗണ്ട് മിക്സിങ് ആഷിഷ് ഇല്ലിക്കലും കളർ ഗ്രേഡിംഗ് അരുൺ പി ജിയും നിർവഹിച്ചിരിക്കുന്നു. അവിസ്മരണീയമായ പോസ്റ്ററുകളും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. കൃഷ്ണപ്രസാദ് കെ.വിയാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനർ.

content highlights: malayalam short film rubiks cube