അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രമാണ് " രണ്ടാംപ്രതി ". സതീഷ്ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. സർക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പലരെയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളിൽ താളം തെറ്റാൻ തുടങ്ങുമ്പോഴാണ്, വീട്ടിൽ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്.

പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞദിവസം കൊണ്ട് ആ വീടിനെ സ്നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികൾക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയുമായി സുഭദ്രാ ദേവി മാറുന്നു. ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂർവ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മർദ്ദത്തിലേക്ക് വീഴുന്നു...ഇതാണ് കഥാതന്തു

Malayalam Short Film
ഹ്രസ്വചിത്രത്തിന്റെ അണിയറപ്രവർത്തകർ

ബാനർ - അച്ചുആമി പ്രൊഡക്ഷൻസ്, നിർമ്മാണം - ഡി.വി. മനോജ്, സംവിധാനം - സതീഷ്ബാബു, രചന -ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം - രാമനുണ്ണി, എഡിറ്റിംഗ് - മുഹമ്മദ്, പ്രൊ: കൺട്രോളർ - ജയശീലൻ സദാനന്ദൻ , കല- ഷിബുരാജ് എസ് കെ , വസ്ത്രാലങ്കാരം - മിനി ജയൻ , ചമയം - രാജേഷ് രവി , ആര്യനാട് മനോജ്, സഹസംവിധാനം - വിനീത് അനിൽ, സംവിധാന സഹായികൾ - അച്ചു, സനു , ശരത്ബാബു, സ്റ്റിൽസ് - രോഹിത് മാധവ് , പ്രൊഡക്ഷൻ -കെ കെ . പ്രൊഡക്ഷൻസ്, യൂണിറ്റ് - എം.എം. വിഷൻ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

രാജേഷ് അഴീക്കോടൻ, വിജയകുമാരി , സിജി പ്രദീപ്, ഹരിദാസ് .എം .കെ, കൃഷ്ണശ്രീ , ജഗൻനാഥ്, അരുൺനാഥ് ഗോപി , സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവർ അഭിനയിക്കുന്നു.

Content Highlights : Malayalam Short Film Randam prathi