സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി പുഞ്ചിരി എന്ന ഹ്രസ്വ ചിത്രം. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരു ബസ് യാത്രയുടെ വളരെ രസകരമായ ഒരു ദൃശ്യാനുഭവമാണ് പുഞ്ചിരി.

ഒരു പാട്ടിന്റെ താളത്തിനൊപ്പം വളരെ രസകരമായി മുന്നോട്ടു പോകുന്ന ഒരു ബസ് യാത്ര, അതിനിടയിൽ നടക്കുന്ന ഒരു ചെറിയ മോഷണ ശ്രമം അതാണ് പുഞ്ചിരിക്ക് പറയുവാൻ ഉള്ളത്.

രചന സംവിധാനം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് മനോജ് ആണ്. ക്യാമറ- ഹരികൃഷ്ണൻ ലോഹിതദാസ് ആണ്. പുഞ്ചിരിയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിൻ ജോർജ് വർ​ഗീസ് ആണ്. പശ്ചാത്തല സംഗീതം- കമൽ അനിൽ. സെബാസ്റ്റ്യൻ മൈക്കിളും മിഥുല സെബാസ്റ്യാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights : Malayalam Short Film Punchiri