മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ  ഷോട്ട് ഫിലിം  എന്ന ഖ്യാതിയുമായി 'പൈലോ ക്യാൻ'.ബിബിൻ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ബഡ്ജറ്റ് ലാബ് നടത്തുന്ന മലയാളം ഷോർട്ട് ഫിലിം മത്സരത്തിൽ സീസൺ 4 ൽ വിജയിച്ച ചിത്രങ്ങളിലൊന്നാണ് പൈലോ ക്യാൻ. ബഡ്ജറ്റ്‌ലാബ്  പ്രൊഡക്ഷൻസാണ് നിർമാണം. 100000 രൂപ ബഡ്ജറ്റിൽ ആണ് ഈ  സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇതിൻറെ പിന്നാലെ പ്രവർത്തകർ പലരും സിനിമ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നവരാണ്.

രാം കുമാർ, ഹമീർ കല്യാണി, ഉണ്ണി, ​ഗീതു എസ് ശരത്, അൻസമ്മ മാത്യൂ, ശിവാനി എസ് ശരത്, അർജുൻ പി നാഥ്, ടിസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. മാർട്ടിൻ മാത്യു ആണ് ഛായാ​ഗ്രഹണം. എഡിറ്റിങ്ങ്-ഷൈജാസ് കെ.എം., ഗാനരചന-ബിബിൻ ആന്റണി, സം​ഗീതം-അരവിന്ദ് മഹാദേവൻ.

Content Highlights : Malayalam Short Film Pailo Can Bibin Antony Budget Lab Productions Malayalam Fantasy Short Film 2021