മരണവും ജീവനും, സ്വപ്നവും യഥാർഥ്യവും തമ്മിൽ ഉണ്ടാവുന്ന സംഘർഷങ്ങളുടെ കഥ പറഞ്ഞ് ലാസ്റ്റ് സീൻ എന്ന ഹൃസ്വചിത്രം ശ്രദ്ധ നേടുന്നു. 

സന്ദീപ് അജിത് കുമാർ ആണ് സംവിധായകൻ.

വിവേക് എന്ന ചെറുപ്പകാരന് ഈയിടെയായി ദുരൂഹമായ പല കാഴ്ചകളും, സ്വപ്നങ്ങളും കാണേണ്ടി വരുന്നു... എന്ത് കൊണ്ടാണ് അങ്ങനെയൊക്കെ കാണുന്നതെന്ന് മനസിലാവാതെ വിവേക് ഭയപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.  

ഭവിൻ ശങ്കർ, അനുപമ, ബേബി ആലിയ, അജയ് കല്ലായി എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. ഷബീർ ഖാൻ ആണ് ഛായാ​ഗ്രഹണം. എഡിറ്റർ‌ മുബീറ മൊയ്തു. ജയഹരിയാണ് സം​ഗീതം. 

Content Highlights : Malayalam Short film Last seen