ചലച്ചിത്ര പ്രവർത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഹോളി കൗ' 5 ന് റിലീസ് ചെയ്യും. ദൈവിക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ബിജു കെ ആർ ആണ് ഹോളി കൗവിന്റെ നിർമ്മാണം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ഹോളി കൗ ഇതിനകം 16 ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാനറ്റ് തന്നെയാണ്.

ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് 'ഹോളി കൗ'വിന്റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്റെ ആത്മാവിലേക്കുള്ള ഒരു തീർത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു. 'സ്ത്രീയുടെ സ്വകാര്യതകളും ലൈംഗിക ജീവിതവും ഒക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. ഓരോ സ്ത്രീയും ഉത്തരം കിട്ടാത്ത കടംങ്കഥയാണ്. സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെ തന്നെയാണ് സ്ത്രീയുടെ ജീവിതം. കുറച്ച് ഭാഗം മാത്രമേ നാം കാണുന്നുള്ളൂ.' ഡോ ജാനറ്റ് പറയുന്നു.

janet director

ഹോളി കൗ പച്ചയായ സ്ത്രീജീവിതത്തിന്റെ നേർസാക്ഷ്യമാണെന്നും ഒന്നും മറച്ചുപിടിക്കുന്നില്ലെന്നും സംവിധായിക പറഞ്ഞു. റെഡ് കാർപ്പെറ്റ്, ദി ഡേ റിപ്പീറ്റ്സ്, ഗ്രീൻ ഗ്ര്യൂ , ഹൊറർ ഡോക്യുമെന്ററിയായ രാമേശ്വരി, വിൻഡോ ട്വന്റി 20 എന്നിവ അന്തർദേശീയ ശ്രദ്ധ നേടിയ ജാനറ്റിന്റെ ഡോക്യുമെന്ററികളാണ്. അമൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അർജുൻ ദിലീപ് സംഗീതം.
Content highlights :malayalam short film holly cow release on march 5