സിനിമാമോഹികളായ മൂന്നു ചെറുപ്പക്കാർ,സിനിമക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളും അവർ കടന്നു പോകുന്ന വഴികളും രസകരമായി പ്രതിപാദിക്കുന്ന ഒരു ഹ്രസ്വചിത്രമാണ് ഫോർമുല .

സേതു അടൂർ നിർമ്മിക്കുന്ന ഈ ചിത്രം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. സംവിധായകൻ അനുറാം പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ആര്യൻ, അനിൽ, മനോജ് വട്ടപ്പാറ, സാംനവീൻ, ബിന്ദു അമൃതകുമാർ എന്നിവരും അഭിനയിക്കുന്നു.

കുഞ്ഞാലി മരയ്ക്കാർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീതമൊരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ശ്യാം സുബ്രഹ്മണ്യം ഛായാഗ്രഹണവും സാംനവീൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം -രവി കല്ലയം, മേക്കപ്പ് - അനിൽ നേമം.പി.ആർ. ഒ_വാഴൂർ ജോസ്. തിവോണനാളിൽ യു.ട്യൂബ് ചാനലിലൂടെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു..

Content Highlights : Malayalam Short Film Formula