14 ഡേയ്സ് ഓഫ് ലവ് എന്ന ഹിറ്റ്‌ ഷോർട് ഫിലിമിന് ശേഷം ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'കളർ പടം' എന്ന ഹ്രസ്വചിത്രം പ്രദർശനത്തിനെത്തി.

ക്വീൻ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അശ്വിൻ ജോസും  ഖോ ഖോ, ഓപ്പറേഷൻ ജാവ  എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മമിത ബൈജുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വിനീത് ശ്രീനിവാസൻ പാടിയ പാട്ട് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ മലയാളത്തിൽ എച്ച്ഡിആർ ഫോർമാറ്റിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും കളർ പടത്തിനുണ്ട്. 

നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. സിനിമാമ്യൂസിക്: ജോയൽ ജോൺസ്, ലിറിക്‌സ്: റിറ്റോ പി. തങ്കച്ചൻ, എഡിറ്റ്: അജ്മൽ സാബു, കോറിയൊഗ്രഫി: റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ: ഡോൺ ബി. ജോൺസ്, സ്റ്റിൽസ്: അജയ്‌ നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ: സിമി ആൻ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈൻ: രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ്: വിഷ്ണു രഘു, പോസ്റ്റർ മാമിജോ. അഭിനേതാക്കളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ്, അനിൽ നാരായണൻ, പ്രണവ്, ജോർഡി പൂഞ്ഞാർ, റിഗിൽ,അജയ് നിപിൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്

മ്യൂസിക്: ജോയൽ ജോൺസ്, ലിറിക്‌സ്: റിറ്റോ പി. തങ്കച്ചൻ, എഡിറ്റ്: അജ്മൽ സാബു, കോറിയൊഗ്രഫി: റിഷ് ദൻ അബ്ദുൽ റഷീദ്, ഡി ഐ: ഡോൺ ബി. ജോൺസ്, സ്റ്റിൽസ്: അജയ്‌ നിപിന്‍, അസ്സോസിയേറ്റ്: ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ: സിമി ആൻ തോമസ്, മേക്കപ്പ്: സജിനി, സൗണ്ട് ഡിസൈൻ: രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ്: വിഷ്ണു രഘു, പോസ്റ്റർ മാമിജോ.

content highlights : Malayalam short film Colour Padam  Aswin Jose Mamitha Baiju