കൊച്ചി: 'റാഹേല്‍' ശക്തമായ ഒരു പേരാണ്. പേര് പോലെ തന്നെ അത്രയേറെ ശക്തമായ ഒരു കഥാപാത്രമാണ് റാഹേല്‍ അമ്മച്ചിയും. മക്കള്‍ തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ പ്രായമായ പല അമ്മമാരും തകര്‍ന്നു പോകാറുണ്ട്. എന്നാല്‍ തിരിച്ചറിവ് നേടി ജീവിതം ആസ്വദിക്കണം എന്ന തീരുമാനം എടുക്കുകയാണ് ഇവിടെ ഒരു അമ്മ. 

വൃദ്ധ മാതാപിതാക്കളെ തിരിഞ്ഞു പോലും നോക്കാത്ത മക്കള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കാതെ ജീവിതം നമുക്കൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം ആഘോഷിക്കുകയെന്ന സന്ദേശമാണ് റാഹേല്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ നല്‍കുന്നത്. 

ജോജോ കൊട്ടാരക്കരയാണ് റാഹേലിന്റെ കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സാറ എഡ്വേര്‍ഡ്, അമല്‍ ഞളിയത്ത്, ബോബി കുര്യാക്കോസ്, അലക്‌സ് ജോണ്‍, സപ്ന രാജന്‍, സുധിര്‍ കോലത്ത്, വരുണ്‍ ഈപ്പന്‍, ജിത്തു ജോബ്, ഡെയ്‌സി എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മലയിലഴികത്ത് ഫിലിമ്‌സിന്റെ ബാനറില്‍ നീതു പി മാത്യു, ജിത്തു ജോബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹ സംവിധാനം മനോജ് രഘുനാഥ്, ഛായാഗ്രഹണം കിരണ്‍ ചന്ദ്രഹാസ, സംഗീതം സുമേഷ് ആനന്ദ്. 

Content Highlights: Malayalam new Shortfilm Rahel