ലോക്ഡൗൺ പശ്ചാത്തലമാക്കി ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ 'പ്രൊജക്റ്റ് ലോക്ഡൗൺ' എന്ന ഹൊറർ കോമഡി വീഡിയോ ശ്രദ്ധനേടുന്നു. ലോക്ഡൗൺ സമയത്ത് ഒരു പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഒരു വീട്ടിൽ കഴിയുന്ന കുറച്ച് സുഹൃത്തുക്കൾക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളെ ഹാസ്യത്തിന്റെയും ഭീതിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ. അമൽ താഹയും സെബാസ്റ്റ്യൻ പി.വി.യും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അമൽ താഹ, സെബാസ്റ്റ്യൻ, അവറാച്ചൻ, സിദ്ധാർഥ്, ടോം, ചിപ്പി, ജോണി എന്നിവരാണ് വീഡിയോയിൽ പ്രവർത്തിച്ചിരിക്കുന്ന മറ്റു വ്യക്തികൾ.

ടോം ടിറ്റൂസ് ആണ് ക്യാമറ. അമൽ താഹ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. അമൽ താഹയും സെബാസ്റ്റ്യനും മുമ്പും പല വീഡിയോകളും ചെയ്ത് ശ്രദ്ധനേടിയവരാണ്. യൂട്യൂബിലൂടെ ശ്രദ്ധനേടിയ ജിൻ ആൻഡ് ജോണി എന്ന വെബ്സീരീസും ഒരുക്കിയത് ഈ ടീം തന്നെയാണ്. ബെസ്റ്റ് പ്രോമിസിംഗ് വെബ്സീരീസിനുള്ള അവാർഡും അതിന് ലഭിക്കുകയുണ്ടായി. അലമ്പൻസ് എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇതിനകം അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാർ നേടി പ്രൊജക്റ്റ് ലോക്ക്ഡൗൺ എന്ന വീഡിയോ.

Content highlights :malayalam horror comedy video project lockdown themed lockdown awareness