ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെമെന്റിനു വേണ്ടി ഉണ്ണി അവർമ രചനയും സംവിധാനവും നിർവ്വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ളാസിക് ഫാമിലി ഡ്രാമയാണ്. അവർമ്മ മൂവീസ് ചാനലിൽ ചിത്രം റിലീസ് ചെയ്തു.

ഒരു പൂവൻകോഴിയാണ് ചിത്രത്തിലെ നായകൻ. ഗ്രാഫിക്സിന്റെ സഹായം കൂടാതെയാണ് സിനിമ എടുത്തിരിക്കുന്നത്.

ജയൻ അവർമ, അർഷ, കുട്ടപ്പൻ, അഞ്ജു എ വി ,പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി, അഖിൽ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ, എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

Content highlights :malayalam family drama short movie poovankozhi released