പേര് പോലെ തന്നെ അല്പം മധുരമുള്ള എന്നാൽ എവിടെയോ പ്രതികാരത്തിന്റെ കയ്പുമുള്ള  ഒരു കുഞ്ഞു ദൃശ്യാനുഭവം ആണ് ആംഗ്രി ഡാഡ് ഫിലിംസിന്റെ ഹ്രസ്വ ചിത്രം 'മധുരം പ്രതികാരം.

പേരില്ലാതെ പെരുമഴയത്ത് ഒരിടിവാളിന്റെ വെളിച്ചത്തിൽ രംഗത്തെത്തുന്ന കഥാപാത്രങ്ങളായി സുർജിത് സുമതി ഗോപിനാഥും കപ്പേള എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സ്മിത അമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.. ഒപ്പം  ഒരേ സമയം  കാഴ്ചക്കാരും  കഥാപാത്രങ്ങളും ആയ പ്രഫഷണൽ ആർട്ടിസ്റ്റുകളായി  ഒരു പറ്റം ജീവികളും.

നവാസ് ബഷീറാണ് ചിത്രം സംവിധാനം ചെയ്ത ഈ ചിത്രം  വ്യത്യസ്തമായ ഒരു പഴയ കാല സിനിമയുടെ അനുഭവം പ്രേക്ഷകർക്ക് നൽകുന്നു. വെളുപ്പിന്റെയും കറുപ്പിന്റെയും വക ഭേദങ്ങളിൽ ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഛായാ​ഗ്രാഹകൻ രൂപേഷ് ഷാജിയുടേ പേരും എ‌ടുത്തു പറയേണ്ടതാണ്.

Content Highlights: Madhuram Prathikaram, Nawaz Basheer, Malayalam ShortFilm