സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാനുള്ളതാണ്; ഓര്‍മ്മപ്പെടുത്തലുമായി 'ലൂമിയര്‍'

ലോക കാഴ്ച്ച ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ലൂമിയര്‍ എന്ന മലയാള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്തുടരാന്‍ ഉള്ളതാണെന്നും അതിന് പുറകേ പോകാന്‍ ഒരിക്കലും അമാന്തിക്കരുതെന്നും ഇരുട്ട് മൂടും മുന്‍പ് അവ നേടിയെടുക്കണമെന്നും ഈ കൊച്ചു ചിത്രം ഓര്‍മപ്പെടുത്തുന്നു. 

അഖില്‍ ആന്റണി ആണ് ഈ ഹ്രസ്വചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മൃണാളിനി സൂസന്‍ ജോര്‍ജ് ആണ് അഭിനേതാവ്, ഛായാഗ്രഹണം അബിന്‍ വേണു, എഡിറ്റിങ്ങ് ആന്റണി പോള്‍, മ്യൂസിക് ടി.എസ് വിഷ്ണു, നിര്‍മാണം ജെസ്സി ആന്റണി സനീഷ് ജോസ് 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented