കുഞ്ഞു മനസിന്റെ അനാഥത്വം ഹൃദയസ്പര്‍ശിയായി വരച്ചു കാട്ടുന്ന കൊച്ചു സിനിമ 'ലോസ്റ്റ് ഏഞ്ചല്‍സ്' ശിശുദിനത്തില്‍ യുട്യൂബിലൂടെ റിലീസ് ചെയ്തു. 

കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാംദാസ് അതാവാലയുടെ പുരസ്‌കാരം നേടിയ 'പാഠം ഒന്ന് പ്രതിരോധം' എന്ന ഹ്രസ്വചിത്രത്തിനു ശേഷം തിരുവനന്തപുരം  ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മെഹ്‌റിന്‍ ഷെബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹൃസ്വചിത്രമാണ് 'ലോസ്റ്റ് ഏഞ്ചല്‍സ്'.

റിയല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ബിജു പ്രവീണാണ് ലോസ്റ്റ് ഏഞ്ചല്‍സിന്റെ നിര്‍മ്മാണം. അഫ്‌നാന്‍ റെഫി ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. നഷ്വാ ജസീമാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. മെഹ്‌റിന്‍ ഷെബീര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൃസ്വചിത്രമാണ് ലോസ്റ്റ് ഏഞ്ചല്‍സ്.