നിഷ്‌കളങ്കമാര്‍ന്ന സഹജീവി സ്‌നേഹത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രം കോയി ശ്രദ്ധ നേടുന്നു. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥയിലെ പ്രധാന കഥാപാത്രം ജിത്തുവെന്ന എട്ടുവയസ്സുകാരനും അവന്റെ പൂവന്‍കോഴിയുമാണ്. 

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശത്തു താമസിക്കുന്ന  ജിത്തുവും അവന്റെ മുത്തശ്ശി മരിക്കുന്നതിന് മുന്‍പ് അവനു സമ്മാനിച്ച കോഴിയും തമ്മിലുള്ള ആത്മബന്ധത്തെയാണ് ചിത്രം ദൃശ്യവല്‍കരിച്ചിരിക്കുന്നത്. മനുഷ്യരുടെ ഇടയിലെ തന്നെ വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളും ചിത്രം ചര്‍ച്ചചെയ്യുന്നു.

 ലിതിന്‍ ലോഹിതാക്ഷന്‍ നായരാണ് ഡികെഎന്‍ ഷോട്‌സിന്റെ ബാനറില്‍ കോയി സംവിധാനം ചെയ്തിരിക്കുന്നത്. ആഷിക് റഷീദ് രചന നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ദേവന്‍ മോഹനനാണ്. അരുണ്‍ ഭാസ്‌കരനാണ് ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.  

Content Highlights : Koyi Malayalam short film