ലന്‍ വിക്രാന്ത് വീല്‍ചെയറില്‍ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തീകരിച്ച 'കോട്ടയത്ത് ഒരു പ്രണയകാലത്ത്' എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് മൂന്നു വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്. 

2018-ലാണ് സംവിധായകനും ഛായാഗ്രാഹനുമായ അലന്‍, സുഹൃത്ത് നിധിന്‍ ആന്‍ഡ്രൂസിനോടൊപ്പം വാഹനാപകടത്തിൽപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് നിധിന്‍ മരണപ്പെടുകയും അലന്‍ നെഞ്ച് മുതല്‍ താഴേയ്ക്ക് തളര്‍ന്നു വീല്‍ച്ചെയറില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ചിത്രത്തിന്റ ട്രയല്‍ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം. പിന്നീട് സംവിധായകനായ അലന്‍, ട്രയല്‍ ഷൂട്ടിംഗ് ഫൂട്ടേജ് ഉപയോഗിച്ച് വീല്‍ചെയറില്‍ ഇരുന്നാണ് ബാക്കി മുഴുവന്‍ വര്‍ക്കുകളും പൂര്‍ത്തികരിച്ചത്. അതിനിടയില്‍ ഷൂട്ടിംഗ് ഫൂട്ടേജ് നഷ്ടപ്പെട്ടതടക്കം മറ്റനേകം പ്രതിസന്ധികളും നേരിടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രിയ സുഹൃത്ത് നിധിന്‍ അവസാനമായി അഭിനയിച്ച ചിത്രമായതിനാല്‍ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തില്‍ അലനും സുഹൃത്തുക്കളും ചേര്‍ന്ന് ഫിലിം പൂര്‍ത്തീകരിക്കുകയായിരുന്നു. ചിത്രത്തില്‍ അലന്‍ വിക്രാന്ത്, നിധിന്‍ ആന്‍ഡ്രൂസ്, സാന്റി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  
 
അലന്‍ വിക്രാന്ത് ഇപ്പോള്‍  വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ മലയാളം തമിഴ് ഉള്‍പ്പെടെ നാലു ഭാഷകളില്‍ ഒരു പാൻ ഇന്ത്യൻ ചലച്ചിത്രം സംവിധാനം ചെയ്യുനുള്ള ഒരുക്കത്തിലാണ്. കൊച്ചി ഗുഡ്‌നസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷനില്‍ നിന്ന് 2016 ലാണ് അലന്‍ സിനിമാട്ടോഗ്രാഫി പഠനം  പൂര്‍ത്തിയാക്കിയിറങ്ങിയത്. പഠിച്ചിറങ്ങിയപ്പോള്‍ ആ വര്‍ഷത്തെ മികച്ച സംവിധായകനും സിനിമാട്ടോഗ്രാഫര്‍ ക്കുമുള്ള ഗോള്‍ഡ് മെഡല്‍ അലനായിരുന്നു. പഠനശേഷം സിനിമകളിലും വെബ് സീരീസുകളിലും അനേകം ഷോര്‍ട്ട് ഫിലിമുകളിലും അലന്‍ പ്രവർത്തിച്ചു.

പിന്നീട് അലനും സുഹൃത്ത് നിധിനും ചേര്‍ന്ന് ഗ്രീന്‍ വോള്‍ഡ് മീഡിയ എന്ന പേരില്‍ ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിച്ചു. അതിനിടയില്‍ അഭിനയത്തോട് താല്പര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേയ്ക്ക് സഹനടനായി അവസരം ലഭിച്ചിച്ചരുന്നു. നിര്‍മാണ കമ്പനിയുമായി ഒപ്പിട്ട് അതിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിക്കുന്നത്. ഒരു ബഹുഭാഷ ചിത്രത്തിന്റെ അവസാനഘട്ട തിരക്കഥയിലാണ് ഇപ്പോള്‍ അലന്‍. ഈ ചിത്രം ചയ്യുന്നതിലൂടെ തന്നെപ്പോലെ പല രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രചോദനമേകാന്‍ സാധിക്കുമെന്നുമാണ് അലന്റെ പ്രതീക്ഷ. കണ്ണൂര്‍, ഇരിട്ടി പെയ്യാവൂര്‍ സ്വദേശിയാണ് അലന്‍ വിക്രാന്ത്.

Content Highlights: Kottayathu Oru Pranayakaalathu, Alan Vikranth director, Memory of Nidhin Andrews