കോവിഡ് കാലത്തെ, അമേരിക്കൻ മലയാളികളുടെ ജീവിതം നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിച്ച കഥയിൽ അല്പം കാര്യം എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു. ഡാളസ് ജങ്ക്ഷൻ പ്രസൻസിന് വേണ്ടി അജോ സാമുവൽ നിർമ്മിച്ച ഈ ഷോർട്ട് മൂവിയുടെ സംവിധാനവും, ക്യാമറയും സാമുവൽ അലക്സാണ്ടർ നിർവ്വഹിക്കുന്നു. ഡാളസ് ജങ്ഷൻ യൂറ്റ്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. 

അഭിനയമോഹം തലയ്ക്ക് പിടിച്ച അമേരിക്കൻ മലയാളിയായ റോയിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അമേരിക്കയിൽ നേഴ്സായ റോയി ഒരു ഷോർട്ട് മൂവി നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.അമ്മ നല്ല സപ്പോർട്ട്.പൊങ്ങനായ കടമല അച്ചായൻ്റ പണം കൊണ്ട് ചിത്രം നിർമ്മിക്കാനാണ് ശ്രമം. ഗുണ്ടാ ബിനു വായി അഭിനയിച്ച് തിളങ്ങിയ നടനും എത്തി. പക്ഷേ, ആദ്യ ദിവസം തന്നെ ചിത്രീകരണം മുടങ്ങി! എന്തായിരുന്നു കാരണം?

ഡാളസ് ജങ്ഷൻ പ്രസൻസിനു വേണ്ടി അജോ സാമുവൽ നിർമ്മിക്കുന്ന കഥയിൽ അല്പം കാര്യം, സംവിധാനം, ക്യാമറ -സാമുവൽ അലക്സാണ്ടർ നിർവ്വഹിയ്ക്കുന്നു. രചന - അലക്സ് തോമസ്, സംഗീതം - എറിക് ജോൺസൻ,ഓഡിയോ റെക്കാർഡിംങ് - ഷാലു ഫിലിപ്പ്, പി.ആർ.ഒ- അയ്മനം സാജൻ.

ശരത് ഉണ്ണിത്താൻ, അജോ സാമുവൽ, ലാലി സാമുവൽ, തോമസ് കുട്ടി ഇടിക്കുള, നിമ്മി തോമസ് എന്നിവർ അഭിനയിക്കുന്നു.

Content Highlights : Kathayil Alpam Karyam Short Film