യൂട്യൂബില്‍ തരംഗമായി കാമുകി കാന്താരി എന്ന ഹ്രസ്വചിത്രം. ഫ്രെഡി ജോണ്‍ സംവിധാനം ചെയ്ത ഈ ചിത്രം വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട രണ്ടുപേരുടെ പ്രണയകഥയാണ് പറയുന്നത്. ട്രെന്‍ഡിങ്ങില്‍ നാലാം സ്ഥാനത്താണ് ഈ ചിത്രം. 

രണ്ടു മതസ്ഥരായ കുട്ടികള്‍ പ്ലസ്ടു കാലഘട്ടത്തില്‍ ആരംഭിക്കുന്ന പ്രണയം കാലത്തെ അതിജീവിച്ച് അവരുടെ 24 വയസിലും അവരുടെ ഉള്ളില്‍ നിലനിന്നപ്പോള്‍, പരസ്പരം അവരവരുടെ മത വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് തന്നെ വിവാഹിതരാവുന്നു. പരസ്പരം മതം മാറാന്‍ നിര്‍ബന്ധിക്കാതെ എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടു അവര്‍ ജീവിതം തുടരുന്നു, ഇതാണ് ചിത്രത്തിന്റെ പ്രമേയം. 

അഭിനേതാക്കള്‍- സകെപി, ഹരിത ഹരിദാസ്, ആന്റണി പോള്‍, ഗിരിശങ്കര്‍ , നീലകണ്ഠന്‍ നമ്പൂതിരി, ഛായാഗ്രഹണം, കളറിംഗ്- സിറില്‍ സിറിയക്, നിര്‍മ്മാണം- മൂവിഗോര്‍സ് ഫിലിംസ്, തിരക്കഥ, സംഭാഷണം ഫ്രെഡി ജോണ്‍, സകെപി, ഗാനരചന- എം.വി. എന്‍, ശ്രീനാഥ്, സംഗീതം-അനീഷ് ഇന്ദിര വാസുദേവ് (കലമാനിന്‍), പശ്ചാത്തലസംഗീത- ഷൈന്‍ പുളിക്കല്‍, ഡോണി ജോസ് (തിരികെ വരും ), ഗായകര്‍ -വൈശാഖ് പി.കെ, വൈശാഖ് സി മാധവ്, ചിത്രസംയോജനം-ആന്റണി പോള്‍, ശബ്ദക്രമീകരണം, പശ്ചാത്തല സംഗീതം-  അനീഷ് ഇന്ദിര വാസുദേവ് , സംവിധാന സഹായം- നിയാസ്, ക്യാമറ അസോസിയേറ്റ്-  ജീസജ് ആന്റണി, കല - ശിവപ്രസാദ്, നിര്‍മാണമേല്‍നോട്ടം - ജിഷ്ണു പ്രസാദ്, ചമയം- ഫാമിസിസ്, വസ്ത്രം- രേഷ്മ, പോസ്റ്റര്‍- ഐഡിയ റൂട്‌സ്,  ടൈറ്റില്‍ ഡിസൈന്‍ ഫാരിസ് നസീര്‍, ടീം ഹെഡ്- വിഷ്ണു മേനായം  

Content Highlights: Kanthari Kamuki Shortfilm Directed By Freddy John malayalam short film love story