സിനിമയെന്ന മായിക ലോകം സ്വപ്നം കാണുന്ന, അതിനായി പ്രവര്‍ത്തിക്കുന്ന മൂന്നു പെണ്‍കുട്ടികളേക്കുറിച്ച് സംസാരിക്കുന്ന 'ജസ്റ്റ് സ്‌മൈല്‍' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. എസ്. ആര്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫ്രെയിം ടു ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റസ് അവതരിപ്പിക്കുന്ന ചിത്രം ജാങ്കോ സ്‌പെയ്‌സ് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.

'കുമ്പാരീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പുതുമുഖ നടി റോണാ ജോ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോണ ജോ യും അധിൻ ഒള്ളൂരും ചേർന്നാണ്. അധിൻ ഒള്ളൂർ തന്നെയാണ് ഛായാ​ഗ്രഹണവും. റോണാ ജോ, അഖിയ സാബു, എയ്ഞ്ചല്‍ വി. മരിയ, ഇസ്മായില്‍ കാലിക്കറ്റ് എന്നിവരാണ് അഭിനേതാക്കൾ.

സംഗീതം- വിനായകന്‍ എസ്സ്, എഡിറ്റിങ്ങ്- ജിതിന്‍ ടി കെ. 

Content Highlights: Just Smile Malayalam Short Film Ronna Joe Adhin Ollur