അഭിജിത് മുവാറ്റുപുഴയും യോഹാന്‍ ജോണ്‍ കോശിയും ചേര്‍ന്ന് നിര്‍മിച്ചു കണ്ണന്‍ സാജു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ജിയാന്‍ ശ്രദ്ധ നേടുന്നു തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. 

രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ തമ്മില്‍ ഗര്‍ഭധാരണത്തെ കുറിച്ച് സംസാരിക്കുന്നതില്‍ ആരംഭിക്കുന്ന ചിത്രം സമാനമായി ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഈ കൊച്ചു ചിത്രം കൊച്ചിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.

ശ്രീജു പറവൂര്‍, ദ്രുവി വിഷ്ണു, ഷമീസ് അസീസ്, നിഷാന്ത് എസ്, റൂംഷി റസാഖ് എന്നിവരാണ് അഭിനേതാക്കള്‍. എഡിറ്റിങ് - വിശ്വനാഥന്‍, ഛായാഗ്രഹണം-പ്രിന്‍സ് ഫ്രാന്‍സിസ്.

Content Highlights: Jiyan Malayalam Short Film Kannan Saju  Abhijith Muvattupuzha  Yohan John Koshy  Green Burne