മലയാളികളുടെ പ്രിയനടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ സമ്മാനമായി നൽകിയ ഒരു ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അഞ്ജന സുരേഷ്, ശ്രീനു എന്നിവരാണ് താരത്തിന്റെ പിറന്നാളിനെ വ്യത്യസ്തമായ രീതിയിൽ വരവേറ്റത്. ഈ തിരുവോണം ദിനത്തിലായിരുന്നു ജയസൂര്യയുടെ പിറന്നാൾ. ഹ്രസ്വചിത്രം ജയസൂര്യ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ഒരു വ്യക്തിയോടുള്ള ആരാധന പ്രകടിപ്പിക്കുന്നതിനപ്പുറം വളരെ മനോഹരമായ ഒരു സന്ദേശവും ഈ കൊച്ചു സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
ധനുഷ് ഡിയോൺ ആണ് സംവിധാനം. ഉബേഷ് ഛായാഗ്രഹണം. എഡിറ്റിങ് കണ്ണൻ. ഉബേഷ് ഛായാഗ്രഹണം. എഡിറ്റിങ് കണ്ണൻ. ഡയലോഗ് ശ്രീനു കെ.വി. അജ്ന സുധാകരനും ശ്രീനുവുമാണ് അഭിനേതാക്കൾ.
Content Highlights: Jayasurya birthday tribute, aradhika Pocket Movie Ubhesh Cheemeni Sreenu KV