ഷിക്കോഗോ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സംവിധായകൻ ഐ.വി.ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രം മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

എഷ്യയില്‍ നിന്നെത്തിയ ഇരുന്നൂറിലധികം ചിത്രങ്ങളോട് മത്സരിച്ചാണ് അനി സംവിമാനം ചെയ്ത 'മായ' എന്ന ചിത്രം പുരസ്‌ക്കാരം സ്വന്തമാക്കിയത്.

ചെന്നൈ ലയോള കോളേജില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കി അനി അഞ്ചു വര്‍ഷത്തോളമായി പ്രിയദര്‍ശനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരികയാണ്. ഷിക്കാഗോയില്‍ നടന്ന ചടങ്ങില്‍വച്ച്തന്റെ പ്രഥമ സംരംഭത്തിനുള്ള പുരസ്‌ക്കാരം അനി സ്വീകരിച്ചു.

അനി സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യസിനിമ തമിഴിലാണ് പുറത്തിറങ്ങുകയെന്ന് ഐ.വി.ശശി അറിയിച്ചു. കഥയും തിരക്കഥയും പൂര്‍ത്തിയായ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.