സാമൂഹികപ്രസക്തമായ പ്രമേയം കൊണ്ട് ശ്രദ്ധ നേടി 'ഇവൾ വിസ്മയ' എന്ന ഹ്രസ്വചിത്രം. കേരളത്തിൽ വർദ്ധിച്ച് വരുന്ന സ്ത്രീധന പീഡനങ്ങളുടെയും മരണങ്ങളുടെയും വാർത്തകളാണ് ഈ കൊച്ചു ചിത്രത്തിന് ആധാരം. 

സ്ത്രീ തന്നെ ധനം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ പൊന്നിന്റെയും പണത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുന്ന നിരവധി പെൺകുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. എന്നാൽ അവൾ തോറ്റ് പോയവളല്ല എന്ന വ്യത്യാസം മാത്രം. 

സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവളുടെ മാതാപിതാക്കൾക്കും  വലിയൊരു സന്ദേശം നൽകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിമിക്രി കലാകാരനായ ശശാങ്കൻ മയ്യനാട് ആണ്. 

സ്റ്റെഫി ലിയോൺ, അരുൺ മോഹൻ, ജീവ, ശിവാനി സം​ഗീത്, പ്രമദം ഓമന, ജെസി പൊന്നച്ചൻ, ഉഷ മണി, പുണ്യ, ​ഗുലാബ് മയ്യനാടി എന്നിവരാണ് അഭിനേതാക്കൾ. അബി റെജി ഛായാ​ഗ്രഹണവും, അമ്പാടി എഡ്​ഗെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നിർമാണം മെർലിൻ ശശാങ്കൻ. സം​ഗീതം വിഷ്ണു രാജശേഖർ.

Content Highlights : Ival Vismaya Malayalam Short film