യനാട് ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റി തയ്യാറാക്കിയ ഇഞ്ച എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വയനാട്ടിലെ ആദിവാസി മേഖലകളാണ് സിനിമയുടെ പശ്ചാത്തലം.

ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ പേരാണ് ഇഞ്ച. ഇഞ്ചയുടെ നൊമ്പരത്തിന്റെ കഥയാണ് ചിത്രം ചർച്ചചെയ്യുന്നത്. ആദിവാസിമേഖലയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ വിവാഹവും പോക്സോ നിയമം എന്താണെന്നുമാണ് വെള്ളൻ, ഇഞ്ച എന്നീ കഥാപാത്രങ്ങളിലൂടെ സംവിധായകൻ ആവിഷ്കരിക്കുന്നത്.

ചന്ദ്രു, തീർത്ഥ, വൈശാഖ്, സുബിന തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ഭാസ്കരൻ ബത്തേരിയാണ് തിരക്കഥയും സംവിധാനവും. സബ് ജഡ്ജ് കെ. രാജേഷിന്റേതാണ് കഥ. സുജിത ഉണ്ണിക്കൃഷ്ണന്റെ വരികൾക്ക് പീജേ ഈണം പകർന്നിരിക്കുന്നു. അരവിന്ദൻ മാങ്ങാട്, അനിത, ചന്ദ്രു എന്നിവരാണ് ​ഗായകർ. 

ഷാജിർ അമ്പലപ്പടി കലാസംവിധാനവും രാജേഷ് ഇരുളം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മുരളി പണിക്കരാണ് ഛായാ​ഗ്രഹണം. 

Content Highlights: Incha, malayalam new short film, district legal service authority wayanad