ടിയന്‍ കര്‍ത്ത എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഇടിയന്‍ പോലീസുകാരന്റെ കഥയുമായെത്തിയ 'ഇടിയന്‍ കര്‍ത്ത' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കാരണമെന്തെന്ന് അറിയാതെ തല്ല് വാങ്ങിക്കൂട്ടേണ്ടി വരുന്ന ഇടിയന്‍ പോലീസിന്റെ കഥ വളരെ രസകരമായാണ് ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

വിഷ്ണു ഭരതന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഇടിയന്‍ കര്‍ത്തയില്‍ പ്രധാന വേഷത്തിലെത്തുന്നത് 'ഈടെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അബു വളയംകുളമാണ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്റെ പുതിയ യുട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. 

വീര എന്റര്‍ടെയ്‌മെന്റ് നിര്‍മ്മിച്ച ചിത്രത്തിന്റെ ക്യാമറ സ്റ്റീവ് ബെഞ്ചമിനാണ്. മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും സൂരജ്. എസ് കുറുപ്പ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. 

ഇടിയന്‍ കര്‍ത്ത കാണാം