നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇദ്ദ എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. ഭർത്താവ് മരണപ്പെട്ട് പോയവൾ നാല് മാസവും പത്ത് ദിവസവും അടച്ചിട്ടൊരു മുറിയിൽ പുറംലോകവുമായി ബന്ധമില്ലാതെയിരിക്കുന്ന '; ഇദ്ദ' യാണ് ചിത്രത്തിന്റെ കഥാതന്തു.

മുംബൈ ഇൻ്റർനാഷനൽ കൾട്ട് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഷോർട്ട് ഫിലിം അവാർഡ് അടക്കം ഇരുപത്തിമൂന്നാളം അന്താരാഷ്ട്ര അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്. 

തിരക്കഥയും സംവിധാനവും ജംഷീർ. ഛായാ​ഗ്രഹണം രാജേഷ് രാജു. ശ്രുതി ജയൻ, സരസ ബാലുശ്ശേരി, ജസ്ല മാടശ്ശേരി, ദർശിക ജയേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Content Highlights : Iddah Award Winning Malayalam Short film