മുന്‍ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് മെമ്പര്‍ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹോട്ട് ഫ്‌ലാഷ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.

സ്ത്രീയുടെ മാനസിക, ശാരീരിക മാറ്റങ്ങള്‍ പൊതു സമൂഹത്തില്‍ അവതരിപ്പിക്കണം എന്ന ആഗ്രഹമാണ് ഈ ചിത്രത്തിന് പിന്നില്‍. സ്ത്രീകള്‍ ഉള്ളില്‍ മാത്രം ഒതുക്കി വെയ്ക്കുന്ന വൈകാരിക തലങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്. ആര്‍ത്തവ, ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട് സ്ത്രീയില്‍ ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ ഈ ചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നു.

ആര്‍ത്തവ വിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളില്‍ ഉണ്ടാകാറുണ്ട് .വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍. എല്ലുകളുടെ ബലക്കുറവ്, അമിതഭാരം, ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, മുടികൊഴിച്ചില്‍, യോനി വരള്‍ച്ച, അണുബാധ, സ്വയം മൂത്രം പോകുക, തുടങ്ങിയ ആര്‍ത്തവ വിരാമഘട്ടത്തിലെ മാറ്റങ്ങള്‍ സ്ത്രീകളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയും, ശരീര പ്രക്രീയകളെ ബാധിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ജീവിത പങ്കാളി സഹാനുഭൂതിയോടും, സ്‌നേഹത്തോടെയും പെരുമാറിയാല്‍, സ്ത്രീകള്‍ക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞു തരുകയാണ് ഹോട്ട് ഫ്‌ലാഷ് എന്ന ഹൃസ്വചിത്രം.

പൗർണ്ണമി ഫിലിംസ് ആണ് നിർമാണം.ഡി.ഒ.പി,എഡിറ്റിംഗ് - ബ്രിജേഷ് മുരളീധരൻ, ഗാനങ്ങൾ, സംഗീതം - കിരൺ കൃഷ്ണൻ, ആലാപനം - അശ്വതി ജയരാജ്, കോസ്റ്റ്യൂം, മേക്കപ്പ് - രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോ, അസോസിയേറ്റ് ഡയറക്ടർ - കിരൺ കൃഷ്ണൻ, അസിസ്റ്റൻറ് ഡയറക്ടർ -ലിഖിതനോർമൻ ,അഞ്ജലി കെ.എ, പി.ആർ.ഒ- അയ്മനം സാജൻ.

സ്മിത സതീഷ്, മനോജ് സുബ്രഹ്മണ്യൻ, മീര കൃഷ്ണൻ, അഭിരാമി ജോതിഷ്, അനുരാധ ഗോപിനാഥ്, ഗിരിജ വേണുഗോപാൽ എന്നിവർ അഭിനയിക്കുന്നു.

Content Highlights : Hot Flash malayalam short film