സൗഹൃദ കൂട്ടായ്മയിലൂടെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ഷോട്ട് ഫിലിം. വിഷ്ണു അശോക് സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർഫിലിം ഹോപ് ശ്രദ്ധ നേടുന്നു. ലോക്ഡൗൺ സമയത്ത് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്.

പ്രസവം അടുത്തിരിക്കുന്ന ഭാര്യയെക്കാണാൻ കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷമാണ് ഹോപ് എന്ന ഈ ഷോട്ട് ഫിലിമിലൂടെ പറയുന്നത്. ഒരു കുടുംബത്തിലെ തന്നെ ആൾക്കാരാണ് ഈ മ്യൂസിക്കൽ ഷോട് ഫിലിമിൽ വേഷമിട്ടിരിക്കുന്നത്.

ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഹോപ് തയ്യാറാക്കിയിരിക്കുന്നത്. ലോയ്‌ഡ് സാഗർ ആണ് ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുൾപ്രകാശ്. സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി. എഡിറ്റിംഗ് ബോബി രാജൻ

content highlights : Hope Musical Album