പത്താം തരം വിദ്യാർഥി ചിന്മയി ഒരുക്കിയ സാമൂഹിക പ്രതിബദ്ധതയുള്ള  ഹ്രസ്വ ചിത്രം  ഗ്രാൻഡ്മ ശിശു ദിനത്തിൽ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പുറത്ത് വിട്ടത്. 

സ്പാറയിൽ ക്രീയേഷൻസിന്റെ ബാനറിൽ സജിമോൻ നിർമിക്കുന്ന ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ  ശ്രദ്ധേയനായ സുധീർ മികച്ച  കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം,ബേബി മീനാക്ഷിയുടെ അനിയൻ മാസ്റ്റർ ആരിഷ് അനൂപ്, സജിമോൻ പാറയിൽ, നർത്തകിയും കോളേജ് പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മി, മോഡലായ ഗീ,വിഷ്ണുദാസ്,ബ്രിന്റ ബെന്നി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിന്മയി കഥയെഴുതി സംവിധാനം ചെയ്യുന്ന ഐ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ഫോട്ടോമാജിക് നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം അനിൽ രാജ് എഴുതുന്നു. എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്,സംഗീതം- ബാലഗോപാൽ,പ്രൊഡക്ഷൻ കൺട്രോളർ-
അനീഷ് പെരുമ്പിലാവ്,മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട്‌-ത്യാഗു തവനൂർ,സൗണ്ട് ആന്റ് മിക്സിങ് - ജെസ്വിൻ മാത്യു,വി എഫ് എക്സ്-ദിനേശ് ശശിധരൻ,ടൈറ്റിൽ ഡിസൈനിങ്-ബുദ്ധ കേവ്സ്,പ്രൊജക്റ്റ്‌ ഡിസൈനർ- ജോൺ ഡെമിഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സൂര്യദത്ത് എസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : Grandma Malayalam short film by Chinmayi