കോവിഡ് കാലമാണ്, പൊതു പരീക്ഷകളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും ആകുതലകള്‍ മറ്റൊരു വശത്ത്. ഈ സാഹചര്യത്തില്‍ ധീരതയോടെ മുന്നേറാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന 'എനിക്ക് പറ്റും' കാമ്പയിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. 

'ഗെയിം ഓവര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അജയ് ജിമ്മിയാണ്. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

എന്‍ആര്‍ബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) റിപ്പോര്‍ട്ട് പ്രകാരം ഓരോ മണിക്കൂറിലും ഓരോ വിദ്യാര്‍ഥി വച്ച് ആത്മഹത്യ ചെയ്യുന്നു. എത്ര വിദ്യാര്‍ഥികള്‍ ആത്മഹത്യ ശ്രമിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായി കണക്കില്ല. പഠനവും ഭാവിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാകാതെ ഒട്ടനവധി കുട്ടികളാണ് മാനസിക സംഘര്‍ഷവും കടുത്ത വിഷാദവും അനുഭവിക്കുന്നത്. അവരെ ആത്മഹത്യ ചിന്തകളില്‍ നിന്ന് മോചിപ്പിക്കാനും ആത്മവിശ്വാസം നല്‍കാനുമാണ് ഈ ഹ്രസ്വചിത്രം- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Content Highlights: Game Over Malayalam Short Film, i can do it campaign, enikku pattum, mental health, to curb student's suicide