അനുപമ പരമേശ്വരന്‍ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. 247-ന്റെ യൂട്യൂബ് ചാനലില്‍ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിജിന്‍ ബാബിനോ. എഡിറ്റര്‍ - ജോയല്‍ കവി.
ചിത്രം കാണാം
Content Highlights: Freedom @ Midnight Malayalam Short Film 2021 RJ Shaan Anupama Parameswaran Hakkim Shajahan