സിനിമാ മോഹികളായ മൂന്ന് ചെറുപ്പക്കാരുടെ കഥപറയുന്ന ഹ്രസ്വചിത്രം 'ഫോർമുല' ശ്രദ്ധേയമാകുന്നു. സിനിമയെടുക്കണം എന്ന മോഹവുമായി നടക്കുന്ന മൂന്ന് സുഹൃത്തുക്കൾ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ചന്ദ്രദാസിനെ കാണാൻ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

സന്തോഷ് ഇടുക്കിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അനു റാം, ആര്യൻ അനിൽ, മനോജ് വടാട്ടുപാറ, സാം നവീൻ, ബിന്ദു അമൃതകുമാർ, അപ്പൂസ്, അരുൺ അനുശ്യാം, കുഞ്ഞപ്പൂസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ശ്യാം സുബ്രഹ്മണ്യൻ ഛായാ​ഗ്രഹണവും റോണി റാഫേൽ പശ്ചാത്തല സം​ഗീതവും നിർവഹിച്ചിരിക്കുന്നു.

സേതു അടൂരാണ് നിർമാണം. ജോസൂട്ടി സി​ഗ്നോർ, മനോജ് വടാട്ടുപാറ എന്നിവരാണ് സഹനിർമാതാക്കൾ.

Content Highlights: Formula, Malayalam Short Film 2020, Santhosh Idukki, Sethu Adoor