വിശപ്പിന്‍റെ കഥയുമായി 'ഫുഡ് പാത്ത് ' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. നടി സുരഭി ലക്ഷ്മി ക്രിയേറ്റീവ് ഡയറക്ടറായ ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം അയൂബ് കച്ചേരിയും ജിത്തു കെ ജയന്‍ സം വിധാനവും നിർവഹിച്ചിരിക്കുന്നു.
വിശപ്പിന്‍റെ കാഴ്ചകളെ കുറിച്ചാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ഭക്ഷണം ചിലര്‍ക്ക് വലിയ ആഘോഷമോ ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ ഒക്കെയായി മാറുകയും മറുപുറത്ത് ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനായി കഷ്ടപ്പെടുന്നവരെയും കാണിച്ചുതരികയാണ് ചിത്രത്തിലൂടെ.
സുരഭിയുടെ തന്നെ യൂട്യൂബ് ചാനലായ 'സൂരഭീസി;ലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: Food Path Malayalam Short Film Jithu K Jayan Ayyoob Kachery Surabhi Lakshmi