കോവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ ആറാമത്തെ ചിത്രം പുറത്തിറങ്ങി.
രജിഷ വിജയനും കുഞ്ചനുമാണ് വണ്ടര്‍ ഗേള്‍ സാറ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
ഫെഫ്കയുടെ പുതിയ യൂട്യൂബ് ചാനലിലൂടെ ഒന്‍പത് ബോധവല്‍ക്കരണ ചിത്രങ്ങളാണ് പുറത്ത് വിടുന്നത്. നേരത്തെ പുറത്തിറങ്ങിയ സൂപ്പര്‍ വുമണ്‍ വനജ, വണ്ടര്‍ വുമണ്‍ വിദ്യ, സൂപ്പര്‍മാന്‍ സദാനന്ദന്‍, സൂപ്പര്‍മാന്‍ സുബൈര്‍, സൂപ്പര്‍ ഹീറോ അന്തോണി എന്നീ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, രജീഷ വിജയന്‍, കുഞ്ചന്‍, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളില്‍ പങ്കാളികളാകുന്നു.
Content Highlights : FEFKA Short Film On Corona Awareness Rajisha Vijayan Kunjan In Lead roles