കേരളത്തില്‍ സ്ത്രീധന പീഡനമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി ഫെഫ്ക.

സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സ്ത്രീധനം ചോദിക്കുന്നതിനെതിരേ മറ്റൊരു ഹ്രസ്വചിത്രവുമായി രംഗത്ത് വന്നിരിക്കുകയാണ്. നിഖില വിമലാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. 

സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുത്തുന്നതും കുറ്റകരമാണെന്ന് പറയുന്നത്. മഞ്ജു വാര്യരാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: Fefka new short film against Dowry starring Nikhila Vimal, Kerala dowry death, anti dowry campaign