ന്താരാഷ്ട്ര ചലച്ചിത്ര വേദികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഫീസ്റ്റ് എന്ന ഹ്രസ്വ ചിത്രം. നാല് കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ചിത്രം വികസിക്കുന്നത്. ഒരു മുറിയില്‍ തടവിലാക്കപ്പെടുന്ന നാലു പേര്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവവികാസങ്ങള്‍, അതിനു കാരണക്കാരനായ വ്യക്തിയിലേക്കു നയിക്കുന്ന സൂചനകൾ, അപ്രതീക്ഷിതമായ അവസാനം എന്നിവയിലൂടെയാണ് ഫീസ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം കടന്നു പോകുന്നത്.

റീല്‍സ് , ഗല്ലി, നെവാദ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് ഈ കൊച്ചു ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

അയ്‌നൂസ് എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ ആസിഫ് എം.എ.യും സുസൈന ആസിഫും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഫീസ്റ്റിന്റെ തിരക്കഥയും സംവിധാനവും അരുണ്‍ മോഹനാണ്. ആനന്ദ് ബിനു, അക്ഷയ് എസ്, അമല്‍ ടി.എല്‍, അഭിറാം എച്ച്. എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം- നവീന്‍ ബി.ജി., എഡിറ്റിങ്-അനൂപ് മോഹന്‍, സംഗീതം-ജയസൂര്യ എസ്.ജെ.

Content Highlights : FEAST Malayalam Fiction Short Film  Arun Mohan Aynus Entertainments