സ്വന്തം ജീവിതലക്ഷ്യമെന്തെന്ന് തിരിച്ചറിയുന്ന കുട്ടിയുടെ കഥപറയുന്ന ഫൈസി എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. പ്രവീൺ പദ്മനാഭൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മുഹമ്മദ് ഫായിസ് എന്ന കുട്ടിയാണ് പ്രധാനകഥാപാത്രം.

തന്റെ അതേ പേരുള്ള അറബ് ബാലന്റെ കഥ വായിക്കുന്ന ഫൈസിയുടെ കഥയാണ് ചിത്രം. തന്റെ പിതാവിനെപ്പോലെ വലിയൊരു മാന്ത്രികനാവണം എന്നാണ് അറബ് ബാലന്റെ ആ​ഗ്രഹം. എന്നാൽ യഥാർത്ഥ മാന്ത്രികത എന്നത് ഒരു മന്ത്രശക്തിയുടേയും സഹായമില്ലാതെ നമ്മൾ ജീവിതത്തിൽ കൈവരിക്കുന്നതെന്തോ അതാണെന്ന് ആ ബാലൻ മനസിലാക്കുന്നു. ഇത് കഥ വായിക്കുന്ന ഫൈസി എന്ന കുട്ടിക്ക് ജീവിതവിജയം കൈവരിക്കാൻ പ്രേരകശക്തിയാവുന്നതാണ് കഥാതന്തു.

സംവിധായകനൊപ്പം ശ്യാം മോഹൻ എം.എസും തിരക്കഥാരചനയിൽ പങ്കാളിയായിരിക്കുന്നു.  നിതിൻ ശേഖർ ആർ.കെയാണ് ഛായാ​ഗ്രഹണം. വിഷ്ണു വർമ സം​ഗീതവും ഡെർണിയർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.  പ്രദീപ് പദ്മനാഭനാണ് നിർമാണം. നീസ്ട്രീമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights: faizy, malayalam new short film