ല്ലാം കുട്ടികളില്‍ നിന്ന് തുടങ്ങണം എന്നാണല്ലോ. ശുചിത്വവും തുടങ്ങേണ്ടത് വീട്ടില്‍ നിന്നും കുട്ടികളില്‍ നിന്നും തന്നെ എന്നത് വിലപ്പെട്ട ഒരു സന്ദേശമാണ്. ഈ സന്ദേശമാണ് എന്റെ എന്ന ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്.

 കോഴിക്കോട് മിഠായിത്തെരുവിലെ എസ്.കെ. പ്രതിമയ്ക്ക് ചുറ്റും നിന്ന് ഒപ്പിയെടുത്ത കുറച്ചു നിമിഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അവിടെ കൂടിയിരിക്കുന്നവര്‍ പലതരത്തിലുമുള്ള മാലിന്യങ്ങള്‍ ഭംഗിയായി കല്ലുപാകിയ നിരത്തിലേയ്ക്ക് വലിച്ചെറിയുന്നു. ഇതു കണ്ട ഒരു വൃദ്ധന്‍ അതൊക്കെ പെറുക്കിയെടുത്ത് ഒരു കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുന്നു. ഇത് കണ്ട് ഓടിയെത്തിയ കുട്ടിയോട് അയാള്‍ സഹായം അഭ്യര്‍ഥിക്കുന്നു. ഈ കുട്ടി മറ്റ് കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു. നിമിഷ നേരം ഈ കുട്ടികളെല്ലാവരും ചേര്‍ന്ന് ആ പരിസരത്തെ മാലിന്യങ്ങളെല്ലാം പെറുക്കിയെടുത്ത് വൃത്തിയാക്കുന്നു.

കോപ്പിറൈറ്റ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് മീഡിയ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് പ്രഗ്‌നേഷ് സി.കെയാണ്. ജഗനാഥ് വി. റാമാണ് ഛായാഗ്രഹ്ണം. രജീഷ് ഗോപി എഡിറ്റിങ് നിര്‍വഹിച്ചു. സാജന്‍ കെ. റാമാണ് സംഗീതം. 

 ആസാദ് കണ്ണാടിക്കല്‍, ധന്യ പി. മാധവന്‍, മാസ്റ്റര്‍ ഷാരോണ്‍ ഉമേഷ്, രാജന്‍ അടിമാലി, ഷീമ, രൂപേഷ് കൊയിലാണ്ടി, ബേബി ദേവനന്ദ, വിമല്‍.കെ.ടി, ഷാഖില്‍, മാസ്റ്റര്‍ സാവിയോ സിനോജ്, മാസ്റ്റര്‍ സൂര്യ റിലേഷ്, ബേബി സായ, ബേബി അദിതി വാര്യര്‍, ബേബി നന്ദിനി, ധനേഷ് കൃഷ്ണ, സ്റ്റിഫ പൊന്നു എന്നിവരാണ് അഭിനേതാക്കള്‍. ശുചിത്വം ഒരു ശീലമാക്കൂ എന്നും ഞാനാണ് ഉത്തരവാദി എന്നുമുള്ള സന്ദേശത്തോടെയാണ് ഹ്രസ്വചിത്രത്തിന് തിരശ്ശീല വീഴുന്നത്.

Content Highlights: Ente Short Film Swach Bharath SM Street