പ്രേക്ഷകശ്രദ്ധ നേടി എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രം. അതിഥി രവി പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ ശബ്ദമായി ഉണ്ണി മുകുന്ദനും സാന്നിധ്യമറിയിക്കുന്നു.

വർഷ വസുദേവ് രചനയും സംവിധാനവും നിർവഹിച്ച ഈ ഹ്രസ്വചിത്രം ക്വാറന്റൈൻ ദിനങ്ങളിൽ ഉടലെടുക്കുന്ന സൗഹൃദവും പിന്നീടുള്ള സംഭവങ്ങളുമാണ് പറയുന്നത്. 

കിരൺ കിഷോറാണ് ഛായാ​ഗ്രഹണം. അരുൺ മുരളീധരൻ സം​ഗീതം നിർവഹിച്ചിരിക്കുന്നു. ഹരിത ബാബുവിന്റെ വരികൾക്ക് അരുൺ ഈണം നൽകി ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു ​ഗാനവും ചിത്രത്തിലുണ്ട്. 

Content Highlights : Ente Narayanikk Malayalam Short Film Unni Mukundan Aditi Ravi