ർത്തവത്തെക്കുറിച്ചുള്ള  അന്ധതയും തെറ്റിദ്ധാരണകളും പെൺകുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന 'എന്ന് സ്വന്തം ദേവി' എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. 

നഹിയാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുമിന നഹ്യാനാണ് ചിത്രം നിർമിച്ചിരിക്കുന്നു. വർഷങ്ങൾക്ക് മുൻപുള്ള  കേരളത്തിലെ ഒരു നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അസീൻ ഹനാ അസീഫ്, മിനി ജോസ്, അനുപമ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഛായാ​ഗ്രഹണം: നഹിയാൻ, ചിത്രസംയോജനം: സലീഷ് ലാൽ, സം​ഗീതം: ഷിംജിത്ത് ശിവൻ, ശബ്ദസംവിധാനം: ഹരിരം​ഗ് എം നായർ, കലാസംവിധാനം: നൗഫൽ മുത്തു,  സഹസംവിധാനം: ഷാനിൽ വടേരി, പബ്ലിസിറ്റി: റിഷാദ് മൊയ്ദീൻ. 

Content Highlights: Ennu Swantham Devi Malayalam Short Film 2020