രണ്ടുപേര്‍ ഇണകളായി ജീവിക്കുമ്പോള്‍ പണത്തേക്കാളും പദവിയേക്കാളും മൂല്യം അവര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനാണെന്ന സന്ദേശവുമായി ഹ്രസ്വചിത്രം. 'ഡൗറി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കൈരളി ഗാലറി പ്രെഡക്ഷന്‍സ് ചെന്നൈ ബാനറിലാണ് പുറത്തിറങ്ങിയത്.

സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ദിനം പ്രതി ആവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരേ സംസാരിക്കുകയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ബിജു കളനാടിന്റെ രചനയില്‍ അഖിലേഷ് കുന്നൂച്ചി സംവിധാനം ചെയ്തു. ബിന്‍സില്‍ ക്യാമറയും അരുണ്‍ പനയാല്‍ എഡിറ്റിങും നിര്‍ഷാദ് നിനി സംഗീതവും ചെയ്തിരിക്കുന്നു. ഹരിശില്‍പി ചെര്‍ക്ക പാറ, ആത്മജ നാരായണന്‍, വിജയന്‍ കുന്നൂച്ചി, ബിജു കളനാട് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Content Highlights: Dowry Malayalam short film Akhilesh Kunnuchi