സ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ മരുഭൂമിയിലൂടെ വരിവരിയായി നടന്നു പോവുന്ന ഒട്ടകങ്ങളുടെ ഉപഗ്രഹചിത്രം കാണാത്തവര്‍ കുറവായിരിക്കും. സൂക്ഷിച്ചുനോക്കിയാലേ ഒട്ടകങ്ങളായി കാണപ്പെടുന്നവ യഥാര്‍ത്ഥത്തില്‍ നിഴലുകളാണെന്നും ശരിയായഒട്ടകങ്ങള്‍ ഒരറ്റത്തെ മെലിഞ്ഞ വരകളാണെന്നും കാഴ്ചക്കാരന് ബോധ്യം വരൂ. ആചിത്രത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട ഹ്രസ്വചിത്രം ഡിവോഴ്സ് ബോക്സ് ശ്രദ്ധനേടുന്നു.

നിസ്സാരമായ പ്രശ്നങ്ങള്‍ കാരണം ശിഥിലമാവുന്ന കുടുംബബന്ധങ്ങള്‍ അമേരിക്കയിലെ ഇന്ത്യന്‍ കുടുംബങ്ങളിലും വ്യാപകമാവുന്ന ഒരു സാഹചര്യം നിലവിലുണ്ട്. കൊറോണകാലത്തെ വര്‍ക്ഫ്രംഹോം സാഹചര്യങ്ങളില്‍ കടുത്ത സമ്മര്‍ദത്തില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ക്കിടയില്‍ മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നവെല്ലുവിളി മറി കടന്ന് പരസ്പരധാരണവച്ചു പുലര്‍ത്തേണ്ടതുണ്ട് എന്ന സന്ദേശമാണ് ഡിവോഴ്സ് ബോക്സിലൂടെ പറയുന്നത്. മൊബൈല്‍ഫോണുകളുടെ അതിപ്രസരത്തിലൂടെയുണ്ടാവുന്ന ഡിസ്ട്രാക്റ്റഡ്ഡ്രൈവിംഗ് അമേരിക്കന്‍ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും എത്രമാത്രം അപകടകരമാണ് എന്ന സാമൂഹികസന്ദേശവും ചിത്രംനല്‍കുന്നു.- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അനീഷ്‌കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. വികാസ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍. പ്രധാനകഥാപാത്രങ്ങളാവുന്ന ഗായത്രിയും കിരണും യഥാര്‍ത്ഥജീവിതത്തിലും ദമ്പതികളാണ്. പ്രിയ, മജീഷ്, പൂര്‍ണിമ, ഗായത്രി, പ്രേം, പ്രശാന്ത്, നിത, ജോഗേഷ, ഭദ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Divorce Box, Malayalam Short Film,  Aneesh Kumar