വീട്ടിലും പൊതുസ്ഥലത്തും ജോലിയിടങ്ങളിലുമെല്ലാം ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണ്. ജീവിതത്തിന്റെ ഏത് നിലയിലുള്ളവരും പീഡനത്തിന് ഇരയായേക്കാവുന്ന അവസ്ഥ. കുറ്റക്കാർ ശിക്ഷയില്ലാതെ രക്ഷപ്പെടുന്നു. എന്നാൽ, നീതിപീഠം നൽകുന്നതിനേക്കാൾ വലിയ ചില ശിക്ഷകളുണ്ട്. മനസ്സിലേയ്ക്കും മനസാക്ഷിയിലേയ്ക്കും കുത്തിയിറങ്ങുന്ന ശിക്ഷ. ഇതാണ് ഡേർട്ടി ബസ് എന്ന ഹ്രസ്വചിത്രം വരച്ചിടുന്നത്.

ഒരു ബസ് യാത്രയ്ക്കിടെയുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് നിജാഷ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബസിലെ മുൻസീറ്റിലിരിക്കുന്ന ഒരു കുട്ടിക്ക് നേരിടേണ്ടിവരുന്ന അനുഭവമാണ് ചിത്രത്തിൽ പറയുന്നത്. അപ്രതീക്ഷിതമായ ക്ലൈമാക്സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നെഞ്ചു തുളയ്ക്കുന്നതാണ് അത് പ്രേക്ഷകരിലേയ്ക്ക് പകരുന്ന വേദന.

ചിത്രത്തിന്റെ കഥയും സംവിധായക നിജാഷിന്റേതു തന്നെ. ക്യാമറ ശ്യാം റോയ് നിര്‍മാണം സാജു ക്രോഡ.