ഹൃദയം തൊടുന്ന പ്രണയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരവുമായെത്തിയ 'ഡിയർ ദിയ' മ്യൂസിക്കൽ ഷോട്ട്ഫിലിം ശ്രദ്ധനേടുന്നു. നജിം അർഷാദ് പാടിയ ഗാനമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

സിനിമയിൽ സഹ സംവിധായകനായി ഏറെ വർഷത്തെ പരിചയമുള്ള ശ്രീകുമാർ സമ്പത്താണ് ഈ ഷോർട്ട് ഫിലിം  സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. രാധിക രവി, തേജസ് ജ്യോതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്വപ്നങ്ങൾ കൈയെത്തിപ്പിടിക്കാൻ വെല്ലുവിളികൾ തടസമാകരുതെന്ന സന്ദേശം ചിത്രം പങ്കുവയ്ക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണദത്ത് നമ്പൂതിരിയാണ്. 

മാധ്യമപ്രവർത്തകയായ ശ്രീരേഖ ഭാസ്‌കരൻ ആണ്  'ഡിയർ ദിയ'യുടെ കഥയും തിരക്കഥയും ഗാനരചനയും. ആർട്ട് ഡയറക്ഷൻ ഡാനി മുസിരിസ്. നിർമ്മാണം ഷര ഭാസ്‌കർ.

content highlights : Dear Diya Malayalam Musical short film gains attention, Najim Arshad, Sreekumar Sampath