ഹാമാരിക്കാലത്ത് ചെറിയ അശ്രദ്ധയ്ക്ക് പോലും ഒരു ജീവന്റെ വില നൽകേണ്ടിവന്നേക്കാം. അത്തരമൊരു സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് 'കോവിഡ് ഡയറി'.

നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും എങ്ങനെ സമ്പർക്കവ്യാപനം ഉണ്ടാകുന്നെന്നും അതെങ്ങനെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടത്തിന് കാരണമാകുന്നെന്നും ചിത്രം വരച്ചുകാട്ടുന്നു. സംവിധായകൻ മേജർ രവിയും ഓൺ​ലൈൻ ക്ലാസിലൂടെ ശ്രദ്ധനേടിയ സായിശ്വേത ടീച്ചറും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ചലച്ചിത്ര നടൻ സുമേഷ് ചന്ദ്രനും അംബിക അന്തർജനവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മധു വിശാഖാണ് രചനയും സംവിധാനവും. കൊച്ചിൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിയൻ തെക്കേപ്പാറ, സുഭാഷ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർമിച്ച കോവിഡ് ഡയറി പ്രദർശനത്തിനെത്തിക്കുന്നത് സത്യം ഓഡിയോസാണ്.

Content Highlights: Covid Diary, Malayalam short film