മാനവരാശിയെ ഭീതിയിലാഴ്ത്തുന്ന കൊറോണക്കാലത്ത് ക്വാറന്റീന്‍ പ്രതിരോധ സന്ദേശമുയർത്തി യുവ സംവിധായകൻ ഷാൻ ബഷീർ. കൊറോണം എന്ന പേരിലാണ് ഷാൻ ബഷീർ തൻറെ ഹ്രസ്വചിത്രവുമായി എത്തുന്നത്. വ്യത്യസ്തവും പുതുമയാർന്നതുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.

മഹാബലിയെയും ഓണത്തിൻറെ മിത്തുകളെയും ഓർമ്മപ്പെടുത്തുന്നതിനോടൊപ്പം ക്വാറന്റീന്‍ പ്രതിരോധ സന്ദേശമാണ് കൊറോണത്തിൻറെ ഇതിവൃത്തം. ഈ ഓണത്തിൽ കൊറോണം റിലീസ് ചെയ്യും. ശ്രീഷ്മ ആർ മേനോൻ, സുധീർ പി എന്നിവരുടേതാണ് തിരക്കഥ. വൈശാഖ് വി, സുധീർ പി ഇ എന്നിവർ ചേർന്നാണ് കൊറോണം നിർമ്മിക്കുന്നത്.

ക്യാമറ - ദിലീപ് ചിറ്റൂർ, എഡിറ്റർ - രതീഷ് കാക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ജോൺ, സംഗീതം- സരോജ ഉണ്ണികൃഷ്ണൻ, പി ആർ ഒ - പി. ആർ സുമേരൻ, ഡിസൈനർ- അതുൽ ക്രിസ്.

Content highlights : Coronam Malayalam short film